ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കൊവിഡ് വ്യാപിക്കുന്നു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

single-img
9 April 2021

ഡല്‍ഹി എയിംസില്‍ കൊവിഡ് വ്യാപനം. എയിംസിലെ 35 ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു. ഗംഗാറാം ആശുപത്രി അധികൃതരുമായാണ് മുഖ്യമന്ത്രി യോഗം ചേരുന്നത്. ഡോക്ടര്‍മാര്‍ക്കിടയിലെ രോഗവ്യാപനത്തെ തുടര്‍ന്നാണ് യോഗം

ഇന്നലെ ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇതില്‍ 32 പേര്‍ നേരിയ ലക്ഷണങ്ങളോടെ വീട്ടില്‍ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ബാധയേല്‍ക്കുന്നത്. ഡോക്ടര്‍മാര്‍ക്കെല്ലാം രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചിരുന്നു.