കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

single-img
7 April 2021

കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍. എസ്ഡിപിഐ-എല്‍ഡിഎഫ് ബന്ധം തെളിയിക്കാന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഒരു വര്‍ഗീയ കക്ഷിയുടെയും പിന്തുണ എല്‍ഡിഎഫ് സ്വീകരിച്ചിട്ടില്ല. മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.പി രാമകൃഷ്ണന്റെ വിജയം.

വടകരയുടെ മനസ് ഇടതു പക്ഷത്തോടൊപ്പമാണ്. വടകരയിലും കുറ്റ്യാടിയിലും ഇടതുമുന്നണി മികച്ച വിജയം നേടും. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ ജില്ലയില്‍ വിജയം കൈവിട്ടുപോയ കോഴിക്കോട് സൌത്തും കുറ്റ്യാടിയും ഇടതുമുന്നണി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.