ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്; കൂടുതല്‍ തൃശൂരും കോഴിക്കോടും

single-img
6 April 2021

കേരളത്തില്‍ പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതല്‍ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 11 മണി വരെ 25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

ജില്ല തിരിച്ചുള്ള പോളിങ്ങ് ശതമാനം ചുവടെ-

തിരുവനന്തപുരം- 22.04 ശതമാനം
കൊല്ലം- 23.78 ശതമാനം
പത്തനംതിട്ട- 24.43 ശതമാനം
ആലപ്പുഴ- 25.07 ശതമാനം
കോട്ടയം- 23.07 ശതമാനം
ഇടുക്കി- 19.55 ശതമാനം
എറണാകുളം- 23.30 ശതമാനം
തൃശ്ശൂര്‍- 25.18 ശതമാനം
പാലക്കാട്- 17.46 ശതമാനം
മലപ്പുറം- 23.45 ശതമാനം
കോഴിക്കോട്- 25.20 ശതമാനം
വയനാട്- 24.82 ശതമാനം
കണ്ണൂര്‍- 25.69 ശതമാനം
കാസര്‍ഗോഡ്- 22.28 ശതമാനം

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.