കേരളത്തില്‍ പോളിംഗ് ശതമാനം ഉയരുന്നത് മാറ്റത്തിന്റെ സൂചനയെന്ന് നടന്‍ ജോയ് മാത്യു

single-img
6 April 2021

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം ഉയരുന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് ചലച്ചിത്രതാരം ജോയ് മാത്യു. മാറ്റത്തിനായാണ് താന്‍ വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മലാപറമ്പ് സ്‌കൂളില്‍ കുടുംബസമേതമെത്തിയാണ് ജോയ് മാത്യു വോട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. നാല് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പോളിങ്ങ് 25 ശതമാനം പിന്നിട്ടു. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ബൂത്തുകളില്‍ വോട്ടിങ് പുരോഗമിക്കുന്നത്. വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.