കൊവിഡിന്റെ പേരില്‍ ആരും പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് ഉമ്മന്‍ചാണ്ടി

single-img
5 April 2021

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ചാണ്ടി. എല്ലാ മണ്ഡലങ്ങളിലും മാറ്റം പ്രകടമാണ്. യുഡിഎഫ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊവിഡിന്റെ പേരില്‍ ആരും പേടിപ്പിക്കാന്‍ നോക്കണ്ട. കൊവിഡ് വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപിയെ യുഡിഎഫ് ഒറ്റയ്ക്ക് തോല്‍പ്പിക്കും. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ജനസമ്പര്‍ക്ക പരിപാടിയിലാണ് ഉമ്മന്‍ചാണ്ടി. വാര്‍ഡ് തലത്തില്‍ എല്ലാ നേതാക്കളും ജനസമ്പര്‍ക്ക പരിപാടി നടത്തണമെന്ന് കെപിസിസി നിര്‍ദേശമുണ്ടായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.