ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

single-img
4 April 2021

സിപിഐഎം നേതാവ് പി ജയരാജന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് ഫലമൊന്നുമുണ്ടാകില്ല. എല്‍ഡിഎഫിന് കിട്ടുന്ന ജനസ്വീകാര്യതയില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകും. പി ജയരാജന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജയരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ചു.

യോഗത്തിന് പോകുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ പിണറായി അച്ചാച്ചാ എന്ന് വിളിക്കാറുണ്ട്. എല്‍ഡിഎഫിനോട് ഒരു അഭിനിവേശം ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയോട് ഉള്ള സ്‌നേഹം ആണ് കാണിക്കുന്നത്. എന്നാല്‍ ഇത് തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാല്‍ ആണ് പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാര്‍ട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കില്‍ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.

നുണകളുടെ മലവെള്ള പാച്ചില്‍ തന്നെ ഉണ്ടായിട്ടും പൊതുജനം ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.