കേരളത്തിലെ 7 ആശുപത്രിക്കുകൂടി ദേശീയ അംഗീകാരം

single-img
4 April 2021

സംസ്ഥാനത്തെ ഏഴ് സര്‍ക്കാര്‍ ആശുപത്രിക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം (എന്‍ക്യുഎഎസ്). തൃശൂര്‍ ഗുരുവായൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍: 92.97 ശതമാനം), കോഴിക്കോട് കിണാശേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (90.85), കൊല്ലം വെളിയം കുടുംബാരോഗ്യ കേന്ദ്രം (94.93), എറണാകുളം തൃപ്പൂണിത്തുറ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (89.01), തൃശൂര്‍ മുല്ലശേരി സാമൂഹ്യാരോഗ്യ കേന്ദ്രം (90.1), മലപ്പുറം മംഗലശേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (94.2), മലപ്പുറം ഇരവിമംഗലം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍(93.4) എന്നിവയ്ക്കാണ് എന്‍ക്യുഎഎസ് ബഹുമതി ലഭിച്ചത്.

മാര്‍ച്ചില്‍ എട്ട് ആരോഗ്യസ്ഥാപനത്തിന് ബഹുമതി ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 108 ആരോഗ്യസ്ഥാപനത്തിന് ദേശീയ അംഗീകാരമായി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് അംഗീകാരം നേടുന്ന സംസ്ഥാനമായി (23 കേന്ദ്രം) കേരളം. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 എണ്ണം കേരളത്തിലാണ്.