രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ഗാന്ധി

single-img
3 April 2021

പ്രധാനമന്ത്രി ആയാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ ഗാന്ധി. വളര്‍ച്ച കേന്ദ്രീകൃതമായ ആശയത്തില്‍ നിന്ന് തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താന്‍ മാറുമെന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി. ഓണ്‍ലൈന്‍ സംവാദത്തിനിടെ മുന്‍ യുഎസ് സെക്രട്ടറിയും ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്.

രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്. അതേസമയം തന്നെ ഉല്‍പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്‍പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് താല്‍പര്യമെന്നും നിക്കോളാസിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.