രാഹുൽ വയനാട്ടിൽ വന്ന് പോകുന്നത് വിനോദയാത്രക്കെന്നപോലെ: അമിത് ഷാ

single-img
3 April 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽഗാന്ധിക്കുമെതിരെ രൂക്ഷമായി വിമർശനമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഒരു വിനോദയാത്രക്കെന്നപോലെയാണ് രാഹുൽ വയനാട്ടിൽ വന്ന് പോകുന്നതെന്നും അമിത് ഷാ പറഞ്ഞു.

ജനപ്രതിനിധിയായിട്ടും കഴിഞ്ഞ 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്നും അമിത് ഷാ വിമർശനമുന്നയിച്ചു. അതേസമയം, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോട് സ്വർണക്കടത്ത് കേസിൽ ചോദ്യങ്ങളുന്നയിച്ച അമിത് ഷാ, തെരഞ്ഞെടുപ്പിന് മുൻപെങ്കിലും ആദർശമുണ്ടെങ്കിൽ തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും ഇന്ന് വയനാട്ടിൽ പറഞ്ഞു.