അഗ്നിപരീക്ഷണങ്ങളിലെല്ലാം പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി വിജയന്‍: എംഎ ബേബി

single-img
3 April 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്ന് സി പി എം പി ബി അംഗം എം എ ബേബി. അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി. വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാറില്ല.

പക്ഷെ രാഷ്ട്രീയ ബഹുജന സമരങ്ങളിലൂടെ ചിലര്‍ നാടിന്റെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി ഉയര്‍ന്നുവരും. ഈ സമയങ്ങളില്‍ ഒരു തീരുമാനവും കൂടാതെ ജനം നെഞ്ചിലേറ്റുന്നവർ പ്രചാരണ ബോര്‍ഡുകളിലും ഫ്ളക്‌സുകളിലുമൊക്കെ വരുമെന്നും ബേബി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ സെക്രട്ടറിയായി അഗ്നിപരീക്ഷണങ്ങളിലെല്ലാം പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി വിജയന്‍. അദ്ദേഹം സര്‍ക്കാരിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തു. അപ്പോള്‍ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണ് എംഎ ബേബി കൂട്ടിച്ചേര്‍ത്തു.