ബിജെപിക്ക് വളരാനുള്ള മണ്ണല്ല കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
3 April 2021


ബിജെപിക്ക് വളരാനുള്ള മണ്ണല്ല കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടുന്നില്ലെന്നതാണ് കേരളത്തിന്റെ പ്രത്യേകത. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ബില്ല് ചോദിച്ചവരാണ് കേന്ദ്രസര്‍ക്കാര്‍. തന്ന അരിക്ക് പോലും കണക്ക് ചോദിച്ചു. പ്രധാനമന്ത്രി ശരണംവിളിച്ച് പ്രസംഗം നടത്തിയതിനെയും മുഖ്യമന്ത്രി പരിഹസിച്ചു. നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്ക് വളരാവുന്ന ഒരു മണ്ണല്ല കേരളത്തിന്റേത്. അതിന്റെ കാരണം മത നിരപേക്ഷത തന്നെയാണ്. പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കേരളത്തിലെ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കണം. അരി കേന്ദ്രസഹായമായി വേണമെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് കണ്ടത് അരി നല്‍കിയതിന് കണക്ക് പറഞ്ഞ് പണം വാങ്ങുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടതുപക്ഷത്തെ ജനം അംഗീകരിച്ചു. ഇനിയും ഈ സർക്കാർ തുടരുമെന്നും പിണറായി കൂട്ടിച്ചേർത്തു.