ഇ വി എം താന്‍ മോഷ്ടിച്ചതല്ല; തന്റെ ഡ്രൈവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേ സഹായിച്ചതാണ് എന്ന ന്യായീകരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി

single-img
2 April 2021

തന്റെ കാറില്‍ നിന്നും ഇ വി എം കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് അസമിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോള്‍. താന്‍ ഒരിക്കലും ഇവ മോഷ്ടിച്ചു കൊണ്ടുപോയതല്ലെന്നും ആ സമയത്ത് തന്റെ ഡ്രൈവറായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്നുംതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഹായം ചോദിച്ചപ്പോള്‍ അവരെ സഹായിക്കുകയായിരുന്നെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നും കൃഷ്‌ണേന്ദു പോള്‍ പറയുന്നു.

അതേസമയം ബി ജെ പി നേതാവിന്റെ കാറില്‍ വോട്ടിങ്ങ് മെഷിന്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. മാത്രമല്ല, ഈ ബൂത്തില്‍ റീ പോളിങ് നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലെ മാധ്യമപ്രവര്‍ത്തകന്‍ അതനു ബുയാനായിരുന്നു ബി ജെ പി നേതാവിന്റെ സ്വകാര്യ വാഹനത്തില്‍ ഇ.വി.എം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.