എന്റെ പേര് സ്റ്റാലിൻ എന്നാണ്, ആദായ നികുതി വകുപ്പിനെ വെച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് സ്റ്റാലിൻ

single-img
2 April 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. തന്റെ പേര് സ്റ്റാലിനെന്നാണെന്നും താൻ അടിയന്തരാവസ്ഥയെവരെ നേരിട്ടവനാണെന്നും ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാൽ താൻ ഭയപ്പെടുകയില്ലെന്നും സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘എന്റെ പേര് സ്റ്റാലിൻ എന്നാണ്. അടിയന്തരാവസ്ഥയേയും ‘മിസ’യേയും വരെ നേരിട്ടവനാണ് ഞാൻ. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാൽ ഞാൻ ഭയപ്പെടുകയില്ല. അങ്ങിനെ നരേന്ദ്ര മോദിയുടെ അടിമകളായി മാറാൻ ഞങ്ങൾ എ ഐ എ ഡി എം കെ നേതാക്കളല്ലെന്നും സ്റ്റാലിൻ പറഞ്ഞു.

തമിഴ്നാട്ടില്‍ ഇന്ന് രാവിലെയോടെയാണ് ഡിഎംകെ നതാവ് സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ വീട്ടിൽ ആദായനികുതി റെയ്ഡ് ഉണ്ടായത്. ചെന്നൈയിലെ നീലാംഗരൈയിലെ വീട്ടിലായിരുന്നു റെയ്ഡ്. തുടര്‍ന്ന് മകളുടെ ഭർത്താവ് ശബരീഷന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.