ആർഎസ്എസ് ശാഖകൾക്ക് വിലക്കുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

single-img
1 April 2021

ഇനിമുതല്‍ കേരളത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും ദേവസ്വം ബോർഡ് പുറത്ത് വിട്ടു. കേരളത്തിലാകെ 1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ളത്.

ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് ശാഖ നടത്താനും മാസ്മോക്ക്ഡ്രിൽ നടത്താനും ഇനി മുതൽ സാധിക്കില്ല. വിലക്ക് ലംഘിച്ച് ക്ഷേത്രത്തിൽ ശാഖാപ്രവർത്തനമോ മാസ്ഡ്രില്ലോ നടക്കുന്നതായി കണ്ടാൽ അത് തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നാണ് നിർദ്ദേശം നല്‍കിയിട്ടുള്ളത്.

ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടായാൽ അവ കമ്മീഷണറുടെ ഓഫീസിൽ അറിയിക്കേണ്ടതുണ്ടെന്നും വിലക്ക് ലംഘിച്ച് ശാഖ പ്രവർത്തുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതിനെതിരെ നടപടി സ്വീകരിക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടി പിന്നീട് സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.