എന്ത് വന്നാലും ഞാന്‍ ജയിക്കും; കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ബിജെപി ആയിരിക്കും: ഇ ശ്രീധരന്‍

single-img
1 April 2021
E Sreedharan Chief Minister BJP

സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും താൻ എന്തായാലും വിജയിക്കുമെന്ന് ബി ജെ പി സ്ഥാനാർത്ഥി ഇ ശ്രീധരൻ.മാത്രമല്ല, ഇക്കുറി ബിജെപിക്ക് 40 സീറ്റിന് മുകളിൽ ലഭിക്കുകയും ചെയ്യും. അത് ഒരുപക്ഷേ 75 വരെ കിട്ടിയേക്കാമെന്നും കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ബിജെപി ആയിരിക്കുമെന്നും ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ മാധ്യമമായ ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ഇ ശ്രീധരൻ തന്റെ തെരഞ്ഞെടുപ്പ് വിജയപ്രതീക്ഷ പങ്കുവെച്ചത്. ഇത്തവണ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കിങ് മേക്കറാകും ബി ജെ പിയെന്ന് ശ്രീധരൻ അവകാശപ്പെട്ടു. ഇതോടൊപ്പം തന്നെതന്നെ പോലെ പ്രശസ്തനും കഴിവും പെരുമയുമുള്ള ആൾ ബി ജെ പിയിൽ ചേർന്നതോടെ പാർട്ടിയുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ടെന്നും ഇ ശ്രീധരൻ പ്രതികരിച്ചു.