ക്യൂട്ട് ലുക്കിൽ ഗൗരി കിഷൻ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

single-img
31 March 2021

ഗൗരി ജി കിഷൻ എന്ന് പേരുള്ള നടിയെ ആദ്യമായി പ്രേക്ഷകർ നെഞ്ചിലേറ്റിയത് 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ്. ഈ സിനിമയില്‍ തൃഷയുടെ ചെറുപ്പം അഭിനയിച്ച താരം ഇപ്പോള്‍ പ്രധാന നായികയായി അഭിനയിക്കുന്ന മലയാള ചലച്ചിത്രം അനുഗ്രഹീതൻ ആന്റണി നാളെ തീയറ്ററുകളിൽ എത്തുകയാണ്.

മലയാളത്തില്‍ യുവനിരയില്‍ ശ്രദ്ധേയനായ സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾക്ക് എത്തിയ താരത്തിന്റെ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയില്‍ വൈറല്‍ ആയിരിക്കുന്നത്. നല്ല ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുന്ന ഗൗരിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മനു ശങ്കറാണ്.

https://www.instagram.com/p/CNEy2aTnVGo/?utm_source=ig_embed