ജനം തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍

single-img
31 March 2021

കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫ് തുടര്‍ഭരണം ആഗ്രഹിക്കുന്നവരാണെന്ന് മന്ത്രി ഇ പി ജയരാജന്‍. തുടര്‍ഭരണത്തിനുള്ള അന്തരീക്ഷമാണെങ്ങും. എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്യുകയായിരുന്നു ഇ പി.

കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്നതുകൊണ്ടാണ് അവരെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നതിനെ എതിര്‍ക്കുന്നത്. സ്ത്രീകളെ അവഗണിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. എന്തുകൊണ്ടാണ് മത്സരരംഗത്തുനിന്ന് വിട്ടുനിന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടുടേം കഴിഞ്ഞവര്‍ മാറിനില്‍ക്കണമെന്ന പാര്‍ടി തീരുമാനമുണ്ടായിരുന്നുവെന്ന് ഇ പി പറഞ്ഞു. മൂന്നുതവണ എംഎല്‍എയും ഒരുപ്രാവശ്യം മന്ത്രിയുമായി. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പാര്‍ടി പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.