വിദേശസ്വര്‍ണത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

single-img
30 March 2021

മുഖ്യമന്ത്രി പിണറായി വിജയനേയും കേരള സര്‍ക്കാരിനേയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി. സര്‍ക്കാരിന്റെ ശ്രദ്ധ വിദേശ സ്വര്‍ണത്തില്‍ എന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു സര്‍ക്കാരിന്റെ വിധേയത്വം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അല്ല കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയില്‍ എന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്കാ ഗാന്ധി കേരള സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്.

ഹത്രാസില്‍ യുപി സര്‍ക്കാര്‍ പെരുമാറിയത് പോലെയാണ് വാളയാറില്‍ കേരള സര്‍ക്കാര്‍ പെരുമാറിയത്. അഴിമതികളെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല എന്നാണ് മറുപടി. പിന്നെ ആരാണ് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. ബിജെപിയെയും രൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക വിമര്‍ശിച്ചത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുഡിഎഫ് പ്രകടനപത്രിക ഏറെ സമയമെടുത്ത് പ്രിയങ്കാ ഗാന്ധി വേദിയില്‍ വിശദീകരിച്ചു.