കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രകാശ് കാരാട്ട്

single-img
28 March 2021

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കടന്നാക്രമിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. യുഡിഎഫിനേയും എന്‍ഡിഎയും കൂടാതെ കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മൂന്നാംശക്തിയായി രാഷ്ട്രീയം കളിക്കുകയാണ് ഇവരെന്നും പരാമര്‍ശം.

കൊല്ലം പ്രസ്‌ക്ലബ്ബിന്റെ ‘കേരളീയം–2021’ പരിപാടിയിലാണ് പ്രകാശ് കാരാട്ട് പരാമര്‍ശം ഉന്നയിച്ചത്. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചത് ഭരണഘടനാ സ്ഥാപനത്തിനു മേലുള്ള കടന്നുകയറ്റമാണ്. ശബരിമല ഈ തെരഞ്ഞെടുപ്പില്‍ വിഷയമല്ല. ബംഗാളില്‍ പാര്‍ടി നില മെച്ചപ്പെടുത്തുമെന്നും ഇക്കുറി ഇതുപക്ഷം യുവത്വത്തെയാണ് കൂടുതലായും സ്ഥാനാര്‍ഥികളാക്കിയത്. തുടര്‍ഭരണം വേണമെന്ന ജനവികാരമാണ് എവിടെയും പ്രതിഫലിക്കുന്നത്. എല്ലാമേഖലയിലും പ്രശംസനീയമായ റെക്കോഡ് സൃഷ്ടിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.