ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 62,714 പേര്‍ക്ക് കൊവിഡ്

single-img
28 March 2021

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 62,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പോസിറ്റീവ് കേസുകളും 312 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,19,71,624 ആയി.

24 മണിക്കൂറിനിടെ 28,739 പേരാണ് കൊവിഡ് മുക്തരായത്. ഇതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 1,13,23,762 ആയി. രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 4,86,310 പേരാണ്. അതേസമയം രാജ്യത്ത് ആകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു. അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും.

  • മറ്റ് സംസ്ഥാനങ്ങളിലെ പുതിയ കൊവിഡ് കണക്കുകള്‍

മഹാരാഷ്ട്ര – 35726
കര്‍ണാടക- 2886
തമിഴ്‌നാട് -2089
ഡല്‍ഹി – 1558
ഉത്തര്‍പ്രദേശ് – 1050
ഛത്തിസ്ഖഡ്-3162
ഗുജറാത്ത് – 2276
മധ്യപ്രദംശ് – 2142
ഹരിയാന – 1383
പഞ്ചാബ് – 2805