മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ പിസി സോമന്‍ അന്തരിച്ചു

single-img
26 March 2021

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.

350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു.