കൊവിഡ് വാക്‌സിന് ക്ഷാമം എന്ന ആരോപണം തള്ളി കേന്ദ്രം

single-img
26 March 2021

കൊവിഡ് വാക്‌സിന് ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 7.5കോടി ഡോസ് മരുന്നില്‍ 5.31 കോടി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.വ്യക്തമാക്കി.12 കോടി ഡോസ് വാക്‌സിന്‍ കൂടി സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്‌തെന്നും നാളെ മുതല്‍ വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.പശ്ചിമബംഗാള്‍, ഒഡീഷ, ചത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി ആരോപിച്ചത്.

അതേ സമയം രാജ്യത്ത് കൊവിഡ് വാക്‌സീന്‍ കയറ്റുമതി നിര്‍ത്തിവച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വാക്‌സീന്‍ കയറ്റുമതി നിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാക്സീന്‍ കയറ്റുമതി നിര്‍ത്തിവച്ചു എന്ന വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു. വാക്സീന്‍ കയറ്റുമതി തുടരുമെന്നും ആഭ്യന്തര ഉപയോഗം കണക്കിലെടുത്താകും കയറ്റുമതിയെന്നും റിപ്പോര്‍ട്ട്