മുന്നണി മാറിയത് വിജയത്തെ ബാധിക്കില്ലെന്ന് പാലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍

single-img
25 March 2021

മുന്നണി മാറിയതൊന്നും വിജയത്തെ ബാധിക്കില്ലെന്ന് പാലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. താന്‍ മുന്നണി മാറിയ സാഹചര്യം പാലയിലെ ജനങ്ങള്‍ക്കറിയാം. നേരിട്ട് ജയിക്കാന്‍ കഴിയാത്തതു കൊണ്ട് എല്‍ഡിഎഫ് തനിക്കെതിരെ അപരന്‍മാരെ രംഗത്ത് ഇറക്കിയിരിക്കുകയാണെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.

അതേ സമയം കഴിഞ്ഞ ദിവസം മാണി സി കാപ്പനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.സ്വന്തം പാര്‍ട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി. കാപ്പന്‍ പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അവസരവാദികള്‍ക്ക് ജനം മറുപടി നല്‍കും. ഉപതെരഞ്ഞെടുപ്പില്‍ പാലയില്‍ വിജയച്ചത് ഇടതു മുന്നണിയുടെ മികവു കൊണ്ടാണന്നും പാലയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.