സംസ്ഥാനത്ത് സിപിഎം – ബിജെപി ധാരണ; സര്‍വേകളില്‍ വിശ്വാസമില്ല: മുല്ലപ്പള്ളി

single-img
25 March 2021

സംസ്ഥാനത്ത് സിപിഎം- ബിജെപി ധാരണ സജീവമാണെന്നും നിലവിലെ സര്‍വേകളില്‍ വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ യുഡിഎഫ് ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കും. അതേപോലെ തന്നെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ ശക്തമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോളാര്‍ വിവാദമാക്കി ഉയര്‍ത്തിയതിന്റെ പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. അതിന്റെ ഉള്ളറകള്‍ വ്യക്തമാക്കാന്‍ കൃത്യമായ അന്വേഷണം വേണം. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വിവാദമായ സ്വര്‍ണക്കടത്തിലെ ദുരൂഹ മരണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒളിച്ചുകളിക്കുന്നു. വിഷയത്തിലെ ദുരൂഹ മരണത്തില്‍ സത്യം പറയാതെ അമിത് ഷായും പിണറായിയും ചോദ്യം ചോദിച്ച് കളിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.