അസംബന്ധവും വസ്തുതാവിരുദ്ധവും; സ്വപ്‌നയുടെ മൊഴി തള്ളി സ്പീക്കര്‍

single-img
23 March 2021

വിദേശ രാജ്യമായ ഷാർജയിൽവിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്ന സ്വപ്‌നയുടെ മൊഴി തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സ്വപ്ന പറയുന്ന മൊഴി അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്ന് അദ്ദേഹം പറയുന്നു. തികച്ചും രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്നും സ്പീക്കർ ആരോപിച്ചു.

ഒമാനില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലസീര്‍ അഹമ്മദിനെ പരിചയമുണ്ട്. പക്ഷെ അതിന്റെ പേരില്‍ തനിക്കെതിരെ നിക്ഷേപമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധമാണെന്നും മൊഴിയില്‍ പറയുന്ന പോലെ ഷാര്‍ജ ഭരണാധികാരിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ തന്നെ കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതി ഇതുവരെ എട്ടോളം മൊഴികള്‍ നല്‍കിയിട്ടുണ്ട്. അതിനാൽ ഇതൊന്നും വിശ്വസനീയമല്ലെന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്. അതേസമയം, സ്പീക്കര്‍ ശ്രീരാമകൃഷ്ണൻവിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിൽ സ്വപ്‌നയുടെ മൊഴിയായി പറഞ്ഞിരുന്നത്.