തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഖുശ്ബു സുന്ദര്‍

single-img
23 March 2021

ബിജെപി പിന്തുണയുമായി അണ്ണാ ഡിഎംകെ തമിഴ്‌നാട്ടില്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരിക്കുമെന്ന് നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഖുശ്ബു. കേരളത്തില്‍ മുഖ്യശത്രുക്കളായി മത്സരിക്കുന്ന സിപിഐഎമ്മിനും കോണ്‍ഗ്രസിനും തമിഴ്‌നാട്ടില്‍ ആശയം നഷ്ടപ്പെട്ടെന്നും ഖുശ്ബു പ്രതികരിച്ചു.

ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും തമിഴ്നാട്ടില്‍ സീറ്റ് നേടാമെന്ന ബിജെപി മോഹം നടക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നോട്ടയ്ക്ക് താഴെ മാത്രമേ വോട്ട് ലഭിക്കുവന്ന് സ്റ്റാലിന്‍ പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട മുന്‍ അണ്ണാ ഡിഎംകെ എംഎല്‍എ മുത്തുമാരിലിംഗം ഡിഎംകെയില്‍ ചേര്‍ന്നു.