ഇ.ഡി.ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ വി കെ ഇബ്രാഹിം കുഞ്ഞ്

single-img
22 March 2021
Palarivattom Flyover Scam Ibrahimkunju

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റിന് മുന്‍പില്‍ ഹാജരായില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാനാകില്ലന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം.

2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി യുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് ഇബ്രാഹിം കുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. എറണാകുളം കലൂരിലെ വിജയ ബാങ്ക് ,പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളില്‍ പത്രത്തിനുള്ള രണ്ട് അക്കൗണ്ടില്‍ 5കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിനീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടില്‍ മാറ്റി എന്നും ആണ് പ്രാഥമിക പ്രിശോധനയിലെ കണ്ടെത്തല്‍. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് ആരോപണം.