മലപ്പുറം ജില്ലയിൽ യുഡിഎഫിന് വൻ നേട്ടം; തിരൂര്‍, നിലമ്പൂർ മണ്ഡലങ്ങൾ യുഡിഎഫിനെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം

single-img
22 March 2021

ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിൽ യുഡിഎഫ് വൻനേട്ടമുണ്ടക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം.

മലപ്പുറം : യുഡിഎഫ് – 15, എല്‍ഡിഎഫ്–1, എന്‍ഡിഎ–0. മലപ്പുറം വോട്ട് വിഹിതം: യുഡിഎഫ് – 48.22 %, എല്‍ഡിഎഫ് – 39.15 %, എന്‍ഡിഎ – 9.34 %, മറ്റുള്ളവര്‍ – 3.29 %. വോട്ട് വിഹിതത്തില്‍ യുഡിഎഫിന് 9.07 ശതമാനം ലീഡ് നേടും.

അതേസമയം നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ ഫലം പറയുന്നു. നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ തീര്‍ത്തും പിന്നിലെന്നാണ് സര്‍വേ പറയുന്നു. സമാനമായി പൊന്നാനി മണ്ഡലവും യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സര്‍വേയില്‍ പ്രവചിക്കുന്നു.

ജില്ലയിലെ തിരൂര്‍ മണ്ഡലം വളരെ ചെറിയ മേല്‍ക്കൈയോടെ മാത്രം യുഡിഎഫ് നിലനിര്‍ത്തുമ്പോള്‍ കെ ടി ജലീലിന്റെ തവനൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നിലെന്നാണ് പ്രവചനം. കോട്ടക്കലിലും യുഡിഎഫ് തന്നെയാണ് മുന്നില്‍.

ലീഗ് കോട്ടയായ വേങ്ങരയിലും താനൂരിലും യുഡിഎഫ് നല്ല മാര്‍ജിനില്‍ മുന്നിലാണെന്ന് സര്‍വേ പ്രവചിക്കുന്നു. തിരൂരങ്ങാടിയിലും മഞ്ചേരിയിലും യുഡിഎഫ് മുന്നിലെന്ന് സര്‍വേയില്‍ പറയുന്നു. പെരിന്തല്‍മണ്ണയിലാകട്ടെ, യുഡിഎഫ് സ്ഥാനാര്‍ഥി സാമാന്യം നല്ല മാര്‍ജിനില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു. മങ്കടയിലും മലപ്പുറത്തും യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ ജയിക്കുമെന്ന് സര്‍വേ പറയുന്നു. മങ്കടയില്‍ സമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലെന്ന് സര്‍വേ പറയുന്നു. മലപ്പുറത്തും വലിയ മുന്നേറ്റമാണ് ലീഗ് സ്ഥാനാര്‍ഥി നടത്തുകയെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. കൊണ്ടോട്ടി മണ്ഡലത്തില്‍ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സര്‍വേ പ്രവചിക്കുന്നു.

ഏറനാട്ടും യുഡ‍ിഎഫ് സ്ഥാനാര്‍ഥി എളുപ്പത്തില്‍ വിജയമുറപ്പിക്കുന്നുവെന്ന് സര്‍വേ പറയുന്നു. വണ്ടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നല്ല നിലയില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു.