മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ കെ.സി റോസക്കുട്ടി കോൺഗ്രസിൽനിന്ന് രാജിവച്ചു

single-img
22 March 2021

കെപിസിസി വൈസ് പ്രസിഡന്റ്‌ കെ സി റോസക്കുട്ടി കോൺഗ്രസിൽനിന്ന്‌ രാജിവെച്ചു. കോൺഗ്രസിലെ  സ്‌ത്രീവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാല് പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു.

രമേശ്‌ ചെന്നിത്തല നയിച്ച ഐശ്വര്യയാത്രയിൽ പൂർണസമയം ഉണ്ടായിരുന്ന മഹിളാ കോൺഗ്രസ്‌ അധ്യക്ഷയായ ലതിക സുഭാഷിന്‌ ഒരു സീറ്റ്‌ നൽകാൻ കോൺഗ്രസ്‌ തയ്യാറായില്ല. അതിൽ പ്രതിഷേധിച്ച്‌ തല മൊട്ടയടിച്ച്‌ അവർ രാജിവെച്ചു. തുടർന്ന്‌  അതേ കുറിച്ച്‌ ചില കോൺഗ്രസ്‌ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ തന്നെ വേദനിപ്പിച്ചതായും  കെ സി റോസക്കുട്ടി പറഞ്ഞു.

കൽപറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു റോസക്കുട്ടി. വളരെ അധികം നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് റോസക്കുട്ടി പറഞ്ഞു.