ഞാൻ പഠിച്ചത് സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാൻ; ശോഭയെ ജനം വിലയിരുത്തട്ടെ: മന്ത്രി കടകംപള്ളി

single-img
21 March 2021

തനിക്കെതിരെ പൂതന എന്ന് ആക്ഷേപം ചൊരിഞ്ഞ ബി ജെ പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താൻ സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളതെന്ന് പറഞ്ഞ കടകംപള്ളി ശോഭയെ ജനം വിലയിരുത്തട്ടെയെന്നും അഭിപ്രായപ്പെട്ടു. താനൊരു തൊഴിലാളിവര്‍ഗ സംസ്‌ക്കാരത്തില്‍ വളര്‍ന്നുവന്നയാളാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

ഇന്നലെയായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനെ ശോഭ സുരേന്ദ്രന്‍ അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് വിളിച്ച് ആക്ഷേപിച്ചത്. ഇത് വിവാദമായപ്പോള്‍ താന്‍ പ്രയോഗം തിരുത്തില്ലെന്നും കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും ശബരിമല സംബന്ധിച്ച കടകംപ്പള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളല്‍ ആണെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.