പാകിസ്താനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് വധശിക്ഷ

single-img
21 March 2021

പാകിസ്താനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ചു. ലാഹോര്‍ കോടതിയാണ് യുവാക്കള്‍ക്ക് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് സംഭവം. കിഴക്കന്‍ പ്രവിശ്യയിലെ ഒരു ഹൈവേയ്ക്ക് സമീപമാണ് യുവതി പീഡനത്തിനിരയായത്. രണ്ട് മക്കളുമായി കാറില്‍ പോകുകയായിരുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇന്ധനം തീര്‍ന്നതോടെ യുവതി വഴിയില്‍ കുടുങ്ങുകയായിരുന്നു.ഇതുവഴി പോകുകയായിരുന്ന ആബിദ് മല്‍ഹി, ഷഫ്ഖാത് ഹുസൈന്‍ എന്നിവര്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പിടിയിലായ യുവാക്കള്‍ക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് രാജ്യത്തുടനൂളം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു