കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകും: പ്രധാനമന്ത്രി

single-img
21 March 2021

അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇതോടൊപ്പം തന്നെ അസമില്‍ കോണ്‍ഗ്രസ് രൂപം നല്‍കിയ സഖ്യത്തെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അധികാരക്കൊതി മൂത്ത് തോന്നിയപോലെയൊക്കെ സഖ്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തില്‍ ഉള്‍പ്പെടെ തിരിച്ചടിയുണ്ടാകും എന്നാണ് പ്രധാനമന്ത്രി നല്‍കുന്ന മുന്നറിയിപ്പ്.