ബിജെപി വീഴും; ഉത്തരാഖണ്ഡ് ഭരണം കോണ്‍ഗ്രസിന്; എബിപി ന്യൂസ്- സീ വോട്ടര്‍ സര്‍വേ ഫലം

single-img
20 March 2021

ഉത്തരാഖണ്ഡ് ഭരണം ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ നഷ്ടമാകുമെന്ന് എബിപി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേ. ഇപ്പോഴുള്ള ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഭരണത്തിലേറ്റുമെന്ന് സര്‍വ്വേ ഫലങ്ങൾ പറയുന്നു.

2022 ലാണ് സംസ്ഥാനത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ കക്ഷിയായ ബിജെപിയുടെ വോട്ട് ഷെയര്‍ 8.2 ശതമാനം ഇടിയുമെന്നും കോണ്‍ഗ്രസിന്റേത് 7.3 ശതമാനം ഉയരുമെന്നും ഫലം പറയുന്നു. ഇപ്പോൾ 57 സീറ്റുള്ള ബിജെപി 2 സീറ്റിലേക്ക് താഴും.

അതേസമയം കോണ്‍ഗ്രസ് 11ല്‍ നിന്നും 35 സീറ്റിലേക്ക് വര്‍ദ്ധിപ്പിക്കും. മറ്റൊരു പ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റ് വരെ നേടിയേക്കുമെന്നും സര്‍വ്വേ പറയുന്നു.കഴിഞ്ഞ ദിവസം ബിജെപിയിലെ ഭിന്നതകളാൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചിരുന്നു. ഈ പാശ്ചത്തലത്തിലാണ് സര്‍വേ നടത്തിയത്.