ആദ്യരാത്രി ഭർത്താവിനെ അടിച്ചുവീഴ്ത്തി യുവതി കാമുകനൊപ്പം ഒളിച്ചോടി

single-img
20 March 2021

ഉത്തർപ്രദേശിലെ ബിജിനോറിൽ ആദ്യ രാത്രിയിൽ ഭർത്താവിനെ അടിച്ചുവീഴ്ത്തി യുവതി കാമുകനൊപ്പം ഒളിച്ചോടി. രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണവും, 20,000 രൂപയും യുവതി കൊണ്ടുപോയതായി പരാതി.

വിവാഹം കഴിഞ്ഞ് രണ്ടാം നാളായിരുന്നു ആചാര പ്രകാരമുള്ള ആദ്യ രാത്രി. നാണത്തോടെ പാൽ ഗ്ലാസുമായിട്ടാണ് യുവതി മണിയറയിലേക്ക് കയറി വന്നത്. വീട്ടിൽ ഏവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഭർത്താവിനെ ഭാരമുള്ള ഒരു വസ്തുകൊണ്ടു അടിച്ചു വീഴ്ത്തുകയായിരുന്നു. ശേഷം കാമുകനൊപ്പം ഒളിച്ചോടി.

ഭർത്താവിന് ബോധം തെളിഞ്ഞതോടെയാണ് സംഭവം വീട്ടിലെ മറ്റുള്ളവർ അറിയുന്നത്. യുവതി വെറും കയ്യോടെയല്ല കാമുകനൊപ്പം പോയത്. രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണവും, 20,000 രൂപയും കൊണ്ടാണ് പോയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.