നാഗാർജുന ചിത്രത്തിൽ റോ ഏജന്റായി കാജൽ അഗർവാൾ എത്തുന്നു

single-img
19 March 2021

തെലുങ്കിൽ നാഗാർജുന നായകനാകുന്ന ഏറ്റവും പുതിയ സിനിമയിൽ റോ ഏജന്റായി നടി കാജൽ അഗർവാൾ എത്തുന്നു. മാര്‍ച്ച് അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ പ്രവീൺ സത്തരുവാണ് സംവിധാനം ചെയ്യുന്നത്. പുതിയ സിനിമയ്ക്കായി റൈഫിൾ ഷൂട്ടിങ്ങും മാർഷ്യൽ ആർട്‌സും പഠിക്കുകയാണ് ഇപ്പോൾ കാജല്‍.

‘വളരെ പ്രമാദമായ ഒരു ദൗത്യത്തിൽ നാഗാർജുനയെ സഹായിക്കുന്നതാണ് ചിത്രത്തില്‍ കാജലിന്റെ റോൾ. മുൻ റോ ഏജന്റായാണ് നായകൻ ഇതില്‍ വേഷമിടുന്നത്. നല്ല സ്‌ക്രീൻ പ്രസൻസുള്ള നായികയെ ആയിരുന്നു ആവശ്യം. അതിനാലാണ് കാജലിനെ തെരഞ്ഞെടുത്തത്’ – പ്രവീൺ പറയുന്നു.