കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന

single-img
19 March 2021

കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന. മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രിയോടെയാണ് കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആധായ നികുതി വകുപ്പ് അധികൃതരെത്തി പരിശോധന നടത്തിയത്. അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയത്തെ കുറിച്ച് പ്രതികരിക്കാമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. മക്കള്‍ നീതി മയ്യത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് കമല്‍ഹാസന്‍ മത്സരിക്കുന്നുണ്ട്.