ഫഹദ് ഫാസില്‍ ചിത്രം ഇരുള്‍ ട്രെയിലര്‍ പുറത്തിറക്കി

single-img
18 March 2021

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ അഭിനയിക്കുന്ന ഇരുള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. നെറ്റ്ഫ്‌ലിക്‌സ് ഒറിജിനലായി പുറത്തിറങ്ങുന്ന ചിത്രം ത്രില്ലര്‍ മോഡിലാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറുമായി ബന്ധപ്പെട്ടാണ് കഥാഗതി. ചിത്രം ഏപ്രില്‍ 2 ന് നെറ്റ്ഫ്‌ലികിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് സിനിമ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. നിര്‍മാണം ആന്റോജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്.