തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചത് 4,02,498 പേര്‍

single-img
18 March 2021

നിയമസഭ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേര്‍. 949161 പേര്‍ക്കാണ് കേരളത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. 887699 ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്.ഇത്തവണ കണ്ണൂരിലാണ് ഏറ്റവും അധികം പേര്‍ അപേക്ഷിച്ചത്. 42214 ആണ് ജില്ലയില്‍ നിന്നും ലഭിച്ച അപേക്ഷ. ഏറ്റവും കുറവ് അപേക്ഷകര്‍ വയനാട് ജില്ലയിലാണ്, 7606 പേര്‍.

അപേക്ഷകരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്

കാസര്‍കോട്: 12374, കോഴിക്കോട്: 38036, മലപ്പുറം: 31493, പാലക്കാട്: 27199, തൃശൂര്‍: 41095, എറണാകുളം: 38770, ഇടുക്കി: 11797, കോട്ടയം: 29494, ആലപ്പുഴ: 29340, പത്തനംതിട്ട: 21407, കൊല്ലം: 29929, തിരുവനന്തപുരം: 41744.