ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതെന്ന് വി. ഡി സതീശന്‍

single-img
17 March 2021

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ലതിക സുഭാഷിനെതിരെ പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എ.യുമായ വി.ഡി.സതീശന്‍. ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികയ്ക്ക് ഒഴിവാക്കാമായിരുന്നു. കലാപക്കൊടി ഉയര്‍ത്തുന്നവര്‍ പുനഃരാലോചിക്കണമെന്നും വി. ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ലതികയുമായി അടുത്ത ബന്ധമാണുള്ളത്.അവരെ സംബന്ധച്ചിടത്തോളം ഏറ്റുമാനൂര്‍ സീറ്റ് ന്യായമാണ്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത സീറ്റായിരുന്നു ഏറ്റുമാനൂരെന്നും വി. ഡി സതീശന്‍ വ്യക്തമാക്കി.