ജി 23 പോലുള്ള വിമത കൂട്ടായ്മയെ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കും അംഗീകരിക്കാനാകില്ല ; രാഹുല്‍ ഗാന്ധി

single-img
17 March 2021

ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. ഇത് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ ജനാധിപത്യം അത്രമേല്‍ സവിശേഷമാണെന്നതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വെര്‍ച്വല്‍ രാഷ്ട്രീയ സംവാദത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.എല്ലാ കാലത്തും അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നതാണ് കോണ്‍ഗ്രസിന്റെ കരുത്ത്. അഭിപ്രായ ഭിന്നതകള്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്നു എന്നത് വാസ്തവ വിരുദ്ധമായ കാര്യമാണ്. കോണ്‍ഗ്രസ് എല്ലാകാലവും വീണ്ടും ശക്തി പ്രാപിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.