ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രം ‘ഹോം’, ടീസര്‍ പുറത്തുവിട്ടു ; ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

single-img
17 March 2021

ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഹോം’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, ജോ ആന്‍ഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റോജിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹോം.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായഗ്രഹണം നീല്‍ ഡി കുഞ്ഞ. സംഗീതം രാഹുല്‍ സുബ്രമണ്യന്‍.

ശ്രീനാഥ് ഭാസി, നസ്ലന്‍, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, കെ പി എസ് സി ലളിത, ശ്രീകാന്ത് മുരളി, അജു വര്‍ഗീസ്, അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, മിനോണ്‍, ശ്രീകാന്ത് മുരളി, കിരണ്‍ അരവിന്ദാക്ഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു