പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സുവേന്ദു അധികാരി

single-img
16 March 2021

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക നാളെ പുറത്തിറങ്ങാനിരിക്കെ മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തന്റെ പേരിലുള്ള ആറു കേസുകള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചു എന്നാണ് മമതാ ബാനര്‍ജിക്കെതിരെയുള്ള സുവേന്ദു അധികാരിയുടെ പരാതി.ആറ് ക്രിമിനല്‍ കേസുകള്‍, നന്ദിഗ്രാമില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മറച്ചുവെച്ചു എന്നാരോപിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സുപ്രധാനമായ വിവരങ്ങള്‍ മറച്ചു വെച്ച മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്നാണ് സുവേന്ദു അധികാരിയുടെ ആവശ്യം

നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പൈതൃകം സംബന്ധിച്ച്, സുവേന്ദു അധികാരിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മണ്ഡലത്തില്‍ രൂക്ഷമാണ്.തൃണമൂല്‍ കോണ്‍ഗ്രസിന് പ്രകടനപത്രിക നാളെ പുറത്തിറങ്ങും. രണ്ടുതവണ മാറ്റിവച്ച ശേഷമാണ് പ്രകടനപത്രിക മുഖ്യമന്ത്രി നാളെ പുറത്തിറക്കുന്നത്. സ്ത്രീ ശാക്തീകരണം, തൊഴില്‍ എന്നിവയ്ക്ക് ആവും പ്രകടനപത്രികയില്‍ ഊന്നല്‍ എന്ന് തൃണമൂല്‍ നേതൃത്വം അറിയിച്ചു.