മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

single-img
15 March 2021

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് മുഖ്യമന്ത്രി പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് എത്തിയത്.ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പത്രികാ സമര്‍പ്പണം.

പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകുമെന്നും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു