രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന

single-img
14 March 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,320 പോസിറ്റീവ് കേസുകളും 161 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 15,000 കടന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി തൊള്ളായിരത്തി അറുപത്തിയൊന്നായി.രാജ്യത്ത് ഇത് വരെ കൊവിഡ് മുക്തരായവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റി എട്ട് ലക്ഷം കടന്നു.

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ 15,000 കടന്നു.പൂനെ,അകോള,നാഗ്പൂര്‍, ഓരങ്ങ്ഗബാദ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതനാകും എന്ന് മുഖ്യമന്ത്രി മഹാരാഷ്ട്ര ഉദ്ധവ് താക്കറെ വ്യക്തമാക്കി.