കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാൽ ഇതും ഇതിനപ്പുറവും നടക്കും; മമ്മൂട്ടിയുടെ വൺ ന്റെ കിടിലൻ ട്രെയിലർ കാണാം

single-img
10 March 2021

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ സിനിമ വൺ ന്റെ കിടിലൻ ട്രെയിലർ പുറത്ത്. സമകാലിക കേരള രാഷ്ട്രീയത്തോട് ചേർത്തുവയ്ക്കുന്ന വിധത്തിലുള്ള ട്രെയിലറാണ് വൺ അണിയറ ടീം പുറത്തിറക്കിയിരിക്കുന്നത്. ‘കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാല്‍ ഇതും ഇതിനപ്പുറവും നടക്കും..’ എന്ന ട്രെയിലറിലെ വാചകം തന്നെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു.

സന്തോഷ് വിശ്വനാഥ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. ഗാനഗന്ധര്‍വ്വന് ശേഷം വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസര്‍ ശ്രീലക്ഷ്മി ആര്‍ ആണ്.

മമ്മൂട്ടി, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി എത്തുന്ന ചിത്രം പ്രഖ്യാപനം മുതൽ സജീവ ചർച്ചയായിരുന്നു. രാഷ്ട്രീയവും പ്രതിസന്ധിയും അടിച്ചൊതുക്കലും പാർട്ടിയുമെല്ലാം വണ്ണിൽ നിറയുന്നു എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. മമ്മൂട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോൺ ,ഡോക്‌ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.