ഒരു കാരണവശാലും ബിജെപിയില്‍ പോകില്ല: പി സി ചാക്കോ

single-img
10 March 2021

താൻ ഒരു കാരണവശാലും ബിജെപിയിൽ പോകില്ലെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച പി സി ചാക്കോ. ബി ജെ പിയുടെ നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ നേതാവിന് ആ പാര്‍ട്ടിയേക്കുറിച്ച് അറിയില്ലെന്നും പി സി ചാക്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ, എന്‍സിപിയിലേക്ക് പീതാംബരന്‍ മാസ്റ്റര്‍ ക്ഷണിച്ചതിനോട് പ്രതികരിക്കാനില്ല. ആശയ പരമായി കോണ്‍ഗ്രസും ഇടതുപക്ഷവും എതിരാളികളല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ ധാരണകളുണ്ടാകണം.

സംസ്ഥാനത്ത് ബിജെപി രാഷ്ട്രീയ ശക്തിയല്ല. കേരളത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും പരസ്പരം പൊരുതുന്നത് മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ആണെന്നും പിസി ചാക്കോ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ബിജെപി കേരളത്തില്‍ ഒരു നേട്ടവുമുണ്ടാക്കാന്‍ പോകുന്നില്ലെന്നാണ് വിലയിരുത്തല്‍. അവസാന 70 ര്‍ഷത്തിനിടെ ഒരു സീറ്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്. ഒരു സീറ്റ് ഇത്തവണ ചിലപ്പോള്‍ രണ്ട് സീറ്റ് ആയേക്കും. കേരളത്തില്‍ ബിജെപി ഒരു ഘടകമല്ല.

തെരഞ്ഞെടുപ്പുകളില്‍ കണക്കില്ലാത്ത തരത്തില്‍ അവര്‍ പണം ചെലവിടുന്നുണ്ടെങ്കിലും എല്ലാ ദിവസവുമെന്ന പോലെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളത്തില്‍ ചെലവിടുന്നുണ്ടെങ്കിലും. എന്തു തന്നെയായാലും അവര്‍ക്ക് കേരളത്തില്‍ ഒന്നും നേടാനാകില്ല.വര്‍ഗീയ പാര്‍ട്ടികളെ കേരളജനത സ്വീകരിക്കില്ല. കേരളത്തില്‍ ബിജെപി പൊളിറ്റിക്കല്‍ ഫാക്ടര്‍ അല്ല.- പി സി ചാക്കോ പറഞ്ഞു.