നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആർഎസ്‍പി; ചവറയിൽ ഷിബു ബേബി ജോൺ

single-img
10 March 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളിലേക്ക് ആർ എസ്‍ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് ബാബു ദിവാകരൻ, ആറ്റിങ്ങലിൽ എ ശ്രീധരൻ എന്നിവരാണ് മത്സരിക്കുന്നത്.

യുഡിഎഫില്‍ കൈപ്പമംഗലം വേണ്ടെന്നും പകരം അമ്പലപ്പുഴ ആർഎസ്‍പിക്ക് കിട്ടണമെന്നും സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. അതേസമയം ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇതുവരെ യുഡിഎഫിന് സാധിച്ചിട്ടില്ല.

പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റിൽ ഉടക്കിയാണ് കോൺഗ്രസ് -ലീഗ് ഉഭയകക്ഷി ചർച്ച ഇപ്പോള്‍ നില്‍ക്കുന്നത്. മധ്യകേരളത്തില്‍ കേരള കോൺഗ്രസ് ജോസഫിന്റെ കാര്യത്തിലും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.