പി സി ചാക്കോയെ എൻ ഡി എ യിലേക്ക് സ്വാഗതം ചെയ്യുന്നു: തുഷാര്‍ വെള്ളാപ്പള്ളി

single-img
10 March 2021

കോൺഗ്രസ് പാർട്ടിയിൽ നിന്നും വിട്ട പി സി ചാക്കോയെ എൻഡിഎ മുന്നണിയിലേക്ക് ബിഡിജെഎസിലൂടെ സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രമുഖ ഘടക കക്ഷികൂടിയായ ബിഡിജെഎസിലേക്കു വന്നാൽ ഉചിതമായ പരിഗണന നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

കോണ്‍ഗ്രസ് ഗ്രൂപ്പ് വൈര്യത്തില്‍ പാര്‍ട്ടിവിട്ട ശ്രീ പി സി ചാക്കോയെ എൻ ഡി എ യിലേക്ക് സ്വാഗതം ചെയ്യുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ പ്രമുഖ ഘടക കക്ഷികൂടിയായ ബി ഡി ജെ എസിലേക്ക് വന്നാല്‍ ഉചിതമായ പരിഗണന നല്‍കും. കേരളത്തിന്‍റെ പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തില്‍ യു ഡി എഫ് അപ്രസക്തമാണ്. പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടിപ്പോരില്‍ മനംമടുത്ത് കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടിവിട്ടു വരും.