ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിദേശയാത്രക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
4 March 2021

 പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്നു. നീണ്ട ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിദേശ യാത്രകൾ ആരംഭിക്കുന്നത്. 2019 നവംബർ മാസത്തിലാണ് അവസാനത്തെ വിദേശ യാത്ര നടത്തിയത്.

ഈ മാസം 25 മുതല്‍ മോദിയുടെ വിദേശയാത്രകള്‍ തുടങ്ങും. ബം​ഗ്ലാദേശിലേക്കുള്ള ഔ​ദ്യോ​ഗിക സന്ദർശനത്തോടെയാണ് യാത്രകൾ ആരംഭിക്കുക.

ബം​ഗബന്ധു ഷേഖ് മുജബിർ റഹ്മാന്റെ 100-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് അദ്ദേഹം ധാക്കയിലെത്തും. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ചയും നടത്തും. കോവിഡ് കാലത്ത് പ്രധാന ഉച്ചകോടികളില്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.