തമിഴരെ വില്‍ക്കാനാവില്ല, അവരുടെ വോട്ടിനേയും; പ്രധാനമന്ത്രിയുടെ തമിഴ് സ്നേഹത്തെ പരിഹസിച്ച് കമല്‍ ഹാസന്‍

single-img
4 March 2021

തമിഴ് പഠിക്കാന്‍ സാധിക്കാതിരുന്നതിൽ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. പ്രധാനമന്ത്രിക്ക് തമിഴിനോട് പെട്ടെന്നുണ്ടായ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ഈ സ്‌നേഹത്തെ തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നാണോ എന്നും കമൽ ചോദിച്ചു.

ഇപ്പോൾ പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയെന്ന് വ്യക്തമാണ്. പ്രസംഗത്തിൽ രണ്ടുവരി തമിഴില്‍ സംസാരിച്ചാല്‍ എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്നാണോ അവര്‍ ചിന്തിക്കുന്നത്. തമിഴരെ വില്‍ക്കാനാവില്ല. അതുപോലെ അവരുടെ വോട്ടിനേയും’, – കമല്‍ ഹാസന്‍ പറഞ്ഞു.

തമിഴ്‍നാട്ടിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിന് ശേഷം ആദ്യമായി ഇന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾക്ക് മുൻപ് റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ സംസാരിക്കവെയാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയായ തമിഴ് പഠിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞത്.